കശ്മീരിലെ പൂഞ്ച് സെക്ടറിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു; ആയുധങ്ങള്‍ കണ്ടെടുത്തു

പൂഞ്ചിലെ നിയന്ത്രണമേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയുടെ സമീപം ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു.

ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഭീകരരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും കണ്ടെടുത്തു. മറ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടോയെന്ന് വിലയിരുത്തുന്നതിനായി സൈന്യത്തില്‍ തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തനിടെ കശ്മീരിലെ വിവിധമേഖലകളിലായി ഏഴുപേരെ സൈന്യം വധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News