വാട്ട്‌സ്ആപ്പ് പ്രേമികളേ…. പുതിയ ഒരു ഫീച്ചര്‍ വന്നിട്ടുണ്ട് കേട്ടോ…

വാട്ട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് മെറ്റ. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച്, വാട്ട്സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ബീറ്റ ബീറ്റ ആപ്പുകളില്‍ ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി സ്വയം സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഫീച്ചര്‍ പരീക്ഷിക്കുന്നു എന്നാണ് വിവരം.

കൃത്യമായ ഇടവേളകളില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചര്‍. ഇത് പ്രകാരം കോണ്‍ടാക്റ്റില്‍ ‘Me’ എന്ന ഒരു കോണ്‍ടാക്റ്റ് കൂടി ആഡ് ചെയ്തിട്ടുണ്ടാകും.

അതിലേക്ക് നിങ്ങള്‍ക്ക് സന്ദേശം അയക്കാം. അതില്‍ നിങ്ങള്‍ക്ക് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലിങ്ക് പെട്ടെന്ന് കിട്ടി. അത് സൂക്ഷിക്കണമെങ്കില്‍ അത് നിങ്ങള്‍ക്ക് സ്വയം അയക്കാം. അതായത് ചില കാര്യങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ സേവ് ചെയ്യാന്‍ ഇത് നല്ലതാണ്.

ആന്‍ഡ്രോയിഡ് 2.22.24.2 അപ്ഡേറ്റിനായി വാട്ട്സ്ആപ്പ് ബീറ്റ പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നാണ് വിവരം.

ഇതിന് പുറമേ ഇപ്പോള്‍ തന്നെ ഒരേ വാട്ട്‌സ്ആപ്പ് അക്കൌണ്ട് തന്നെ നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കുന്നവരുണ്ട്. അപ്പോള്‍ നിങ്ങളുടെ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറാനോ ആഗ്രഹിക്കുന്നുവെങ്കില്‍, സ്വയം സന്ദേശം അയയ്ക്കുന്നത് ഉപയോഗപ്രദമായ ഒരു സവിശേഷതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News