റോഡ് നിർമാണത്തിൽ വീഴ്ച; 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ നടപടി

പത്തനംതിട്ട അടൂരിൽ നിര്മാണപ്രവർത്തനത്തിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.കായംകുളം – പത്തനാപുരം റോഡിൽ റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

അടൂർ മുതൽ ഏലംകുളം വരെ ജലവകുപ്പ് നിർമ്മാണ് നടത്തിയതിന് പിന്നാലെ വെള്ളക്കെട്ടിൽ റോഡ് നിർമ്മാണം നടത്തിയതിനാണ് നടപടി. അടൂർ സമ്പ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറേ മലപ്പുറത്തേക്കും , അസിസ്റ്റൻറ് എൻജിനീയറെ കണ്ണൂരിലേക്കും, ഓവർസിയറെ ഇടുക്കി ജില്ലയിലേക്കും സ്ഥലം മാറ്റി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്യോഗസ്ഥരെക്കെതിരെ നടപടി സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News