Elon Musk: ഏഴ് ദിവസവും 12 മണിക്കൂർ ജോലി; കടുത്ത നിബന്ധനകളുമായി മസ്‌ക്

ട്വിറ്റര്‍(twitter) വാങ്ങിയതിന് പിന്നാലെ കടുത്ത നിബന്ധനകളുമായി ഇലോണ്‍ മസ്‌ക്(elon musk). ട്വിറ്ററിലെ എഞ്ചിനീയര്‍മാര്‍ ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്നാണ് മാസ്കിന്റെ നിര്‍ദ്ദേശം.

മസ്ക് നിര്‍ദേശിച്ച പുതിയ മാറ്റങ്ങൾ ട്വിറ്ററില്‍ കൊണ്ടുവരാന്‍ ജോലിയില്‍ കർശനമായ സമയപരിധി പാലിക്കാനും, അധിക മണിക്കൂർ പണിയെടുക്കാനും ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തി ദിവസമായിരിക്കും. ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിരിക്കില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ഓരോ വിഭാഗത്തിലേയും ജീവനക്കാര്‍ക്കായി നല്‍കിയ ടാര്‍ഗെറ്റ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ജോലി നഷ്ടമാകും. 50 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണി മുഴക്കിയാണ് മസ്‌ക് തന്റെ ഉത്തരവ് പാലിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News