എന്റെ വീട്ടില്‍ സമ്മാനമായി കിട്ടുന്ന കിണ്ടി വെക്കാന്‍ ഇടമില്ലെന്ന് നടന്‍ സുധീഷ്. മണിച്ചിത്രത്താഴ് സിനിമയ്ക്ക് ശേഷം മത്സരങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഒരുപാട് കിണ്ടികള്‍ തനിക്ക് സമ്മാനം കിട്ടിയിട്ടുണ്ടെന്ന് നടന്‍ സുധീഷ് പറയുന്നു. ഞാന്‍ എവിടെ പോയി കഴിഞ്ഞാലും പൊതുജനങ്ങള്‍ക്ക് എന്നെ കാണുമ്പോള്‍ കിണ്ടി എന്ന് വിളിക്കാന്‍ തോന്നും. അവര്‍ കളിയാക്കാന്‍ വേണ്ടി ഒന്നുമല്ല അങ്ങനെ വിളിക്കുന്നത് എന്ന് എനിക്കറിയാം. അവര്‍ക്ക് ഇതൊരു രസം, അങ്ങനെയേ അതിനെ ഞാനും കാണുന്നുള്ളൂ.
എന്റെ വീട്ടിലും പല പരിപാടികളില്‍ നിന്നും എനിക്ക് ഇഷ്ടം പോലെ പലതരത്തിലുള്ള കിണ്ടികള്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ഇതൊക്കെ എവിടെ കൊണ്ട് വെക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൈരളി ടിവിയില്‍ നാദിര്‍ഷയുമായി നടത്തിയ ഒരു അഭിമുഖ പരിപാടിയിലാണ് സുധീഷ് തന്റെ മനസ്സ് തുറക്കുന്നത്.
പരിപാടിയില്‍ തനിക്ക് ഒട്ടും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരു സ്റ്റേജ് പരിപാടിയെ കുറിച്ചും സുധീഷ് പറയുന്നുണ്ട്. ഞാനും ജഗദീഷ് ചേട്ടനും മാമുക്കോയയുമൊക്കെ ചേര്‍ന്ന് നടത്തിയ ഒരു പരിപാടിയായിരുന്നു അത്. കണ്ണൂര്‍ ഭാഗത്ത് നടന്ന ഒരു പരിപാടിയായിരുന്നു അത്. പരിപാടി കഴിഞ്ഞാല്‍ ഉടനെ പൈസ തരും എന്ന് ഒരു വാക്കിന്റെ ഉറപ്പിന്റെ പുറത്താണ് തങ്ങള്‍ പോയതും.
എന്നാല്‍ പരിപാടി കഴിഞ്ഞപ്പോഴേക്കും നമ്മളും പരിപാടി കാണാന്‍ വന്നവരും മാത്രമായി. സംഘാടകരെല്ലാം മുങ്ങിയിരുന്നു. പിന്നീട് പണത്തിനായി സംഘാടകരില്‍ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഗുണ്ടകളെ പോലെ കുറച്ചുപേര്‍ ഇരിപ്പുണ്ടായിരുന്നു. പേടിയോടെയാണെങ്കിലും അവിടെ പോയി അവിടെ ഇരുന്നവരോട് തങ്ങള്‍ പണം ചോദിച്ചു.
എന്നാല്‍ അവിടെ ഇരുന്നവര്‍ തിരിച്ചു നല്‍കിയ മറുപടി ഞങ്ങളും അതിനുവേണ്ടി ഇരിക്കുകയാണെന്നായിരുന്നു. ഞങ്ങള്‍ പരിപാടിയുടെ സ്റ്റേജ് പണിക്കാരാണെന്നും സംഘാടകര്‍ തങ്ങള്‍ക്കും പണം നല്‍കിയില്ലെന്നും ഞങ്ങളും പണത്തിനായി സംഘാടകരെ അന്വേഷിച്ച് വന്നതായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. കൂടാതെ സംഘാടകര്‍ മുങ്ങി എന്നും അവര്‍ പറഞ്ഞുവെന്ന് സുധീഷ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.