അടിമുടി മാറാൻ റേഷന്‍ കടകൾ; കെ-സ്‌റ്റോര്‍ പദ്ധതിയുമായി ഭക്ഷ്യവകുപ്പ്

പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ-സ്റ്റോർ പദ്ധതി. പദ്ധതിയുടെ മുന്നോടിയായി സംസ്ഥാന ഭക്ഷ്യവകുപ്പ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷനുമായി കരാറില്‍ ഒപ്പു വച്ചു.

സംസ്ഥാനത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായിയാണ് കെ. സ്റ്റോർ പദ്ധതി ഭക്ഷ്യവകുപ്പ് ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ -സ്റ്റോർ പദ്ധതിയുടെ ഭാഗമായി ഐ.ഒ.സി യുടെ 5 k.g ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിടുന്നത്.

കോമണ്‍ സർവീസ് സെന്‍റർ വ‍ഴിയായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഭക്ഷ്യവകുപ്പ് ഇൻന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ഒപ്പുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News