കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; 181 പന്നികളെ കൊന്നു

കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിൽ 181 പന്നികളെ ഇന്ന് കൊന്നു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.

ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരം ഈ ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്കരിച്ചത്. 181 പന്നികളെയാണ് ദയാവധം ചെയ്തത്. ആർപ്പൂക്കരയിൽ 31 മുതിർന്ന പന്നികളേയും, ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയും
ദയാവധം നടത്തി സംസ്ക്കരിച്ചത്.

തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കി. മുളക്കുളത്ത് 50 മുതിർന്ന പന്നികളേയും ആറ് മാസത്തിൽ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്ക്കരിച്ചു.

ആർപ്പൂക്കരയിൽ കഴിഞ്ഞമാസം 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇന്നലെയാണ് ബാംഗ്ലൂരിൽ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് ദയാവധം നടത്തി പന്നികളെ സംസ്കരിക്കുകയായിരുന്നു.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെങ്കിലും പന്നികളിൽ മാരകമായി ബാധിക്കുന്ന വൈറസാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

രോഗ ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്, ചുമ, ശ്വസന പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് പന്നികളില്‍ ഈ രോഗത്തിന്റെ ലക്ഷണമായി കാണുക. ലക്ഷണങ്ങള്‍ പന്നികളില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗഡോക്ടറെ വിവരം അറിയിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News