Twitter; ട്വിറ്ററിൽ നീല ടിക്ക് മാസവാടക അടുത്ത ആഴ്ച മുതൽ നിലവിൽവരും; റിപ്പോർട്ട്

ട്വിറ്ററിൽ നീല ടിക്കിന് അടുത്ത ആഴ്ച മുതൽ മാസവാടക ഈടാക്കിത്തുടങ്ങുമെന്ന് റിപ്പോർട്ട്. 8 ഡോളർ (ഏകദേശം 700 രൂപ) മാസവാടകയാവും നീല ടിക്കിനു നൽകേണ്ടത്. നിലവിൽ നീല ടിക്ക് ഉള്ളവർക്ക് വരുന്ന രണ്ടോ മൂന്നോ മാസം കൂടി സൗജന്യമായി ഇത് തുടരാം. അതിനു ശേഷം പണം അടയ്ക്കണം. എന്നാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ ആഴ്ച തന്നെ സേവനം ആരംഭിക്കും.

ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ പറയുന്നു. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈൻ പാലിക്കാൻ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ഓവർടൈം ചെയ്യുന്ന ജോലിയുടെ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here