Kothamangalam; കോതമംഗലത്ത് സ്‌കൂളിൽ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാം പ്രതി കീഴടങ്ങി

കോതമംഗലം തങ്കളത്തെ സ്കൂളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി കീഴsങ്ങി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജുവാണ് കോതമംഗലം കോടതിയിൽ കീഴടങ്ങിയത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട മറ്റൊരു പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജുവാണ് കോതമംഗലം കോടതിയിൽ കീഴടങ്ങിയത്. ഇയാള്‍ വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലിക്കാരനായിരുന്നു. സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനുള്ള സൗകര്യം സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും ചെയ്തു കൊടുക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനാ സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്ന വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ, കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരെ എക് എക്സൈസ് സംഘം പിടികൂടിയിരുന്നു. പിന്നാലെ ഒളിവില്‍ പോയ സാജുവിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹിറോഷ് വി.ആർ പറഞ്ഞു.

ഇതിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി കോതമംഗലം സ്വദേശി ഗോകുലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സ്വദേശി യാസീനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here