തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ റാഗിങ്

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി റാഗിങ്ങിനിരയായി. കുമാരപുരം മരിയൻവില്ല കോൺവന്റ് സ്കൂളിലാണ് സംഭവം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിംഗ് ചെയ്തത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, നേരത്തെയും പല വിദ്യാർത്ഥികൾ റാഗിങ്ങിനിരയായിട്ടുണ്ടെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു മുതിർന്ന വിദ്യാർത്ഥികളുടെ ഭീഷണി. സംഭവത്തിൽ രക്ഷിതാക്കൾ മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News