TRS MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളി; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

തെലങ്കാനയിലെ BJP -ടി ആർ.എസ് പോര് വഴിത്തിരിവിൽ. ടി.ആർ.എസ് MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ടി.ആർ.എസ് MLA മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ഒളിക്യാമറാ ദൃശ്യങ്ങളും മുഖ്യമന്ത്രി പുറത്ത് വിട്ടു.

തെലങ്കാനയിൽ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്നും MLA മാരെ BJP യിലേക്ക് എത്തിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇപ്പോൾ ഓപ്പറേഷൻ താമരയ്ക്ക് പിന്നിൽ NDA ഘടക കക്ഷിയായ BDJS അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ടി.ആർ.എസ് MLA മാരെ സ്വാധിനിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമാണ് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.

ടി ആർ എസ് എം എൽ എമാരെ ബിജെപിയിലേയ്ക്ക് ചാടിക്കാൻ തുഷാർ ശ്രമിച്ചുവെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു.ഇതിനായി ടി ആർ എസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പറഞ്ഞു.

ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചെന്നാണ് ദൃശ്യങ്ങൾ പുറത്ത് വിട്ട് കൊണ്ട് KCR ആരോപിച്ചത്.നേരത്തെ ടി.ആർ.എസ് MLA മാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവർ BJP നേതാക്കളുമായി അടുപ്പമുള്ളവരാണെന്നും ടി.ആർ.എസ് ആരോപിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ CBl അന്വേഷണം വേണമെന്ന നിലപാടിലാണ് BJP. അതേ സമയം ടി.ആർ.എസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളാണ് പുറത്ത് വരുന്നതെന്ന് ടി.ആർ.എസ് നേതാക്കളും പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News