‘മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയ്ക്ക് പോയത് തന്നെ അറിയിക്കാതെ’; രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയ്ക്ക് പോയത് തന്നെ അറിയിക്കാതെയാണെന്നും വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി വിദേശ യാത്രക്ക് പോകുമ്പോഴും മടങ്ങി എത്തുമ്പോഴും അറിയിക്കുന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടു എന്നും കത്തിൽ പരാമർശമുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. ഭരണ ചുമതലകൾ സംബന്‌ധിച്ച ക്രമീകരണം എന്തെന്ന് ധരിപ്പിക്കുകയും ചെയ്തില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

അതേസമയം, ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും, നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും ചേരും. സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിട്ടുള്ള ഗവര്‍ണറുടെ നിരന്തര നീക്കങ്ങളെ അതേ നാണയത്തിൽ നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനം.

പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇന്നുമുതല്‍ ആരംഭിക്കുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കും. ഭരണത്തിലും സര്‍വ്വകലാശാലകളിലും ഗവര്‍ണര്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന പ്രതിസന്ധി ഇനിയും അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. ഗവര്‍ണറെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുളള തന്ത്രങ്ങള്‍ക്ക് ഇന്ന് മുതല്‍ മൂന്ന് ദിവസം ചേരുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News