ചാരി നിന്നാൽ തേഞ്ഞുപോകുമോ?കാറില്‍ ചാരി നിന്നതിന് 6 വയസുകാരന് ക്രൂര മര്‍ദനം; നടപടി എടുത്ത് ബാലാവകാശ കമ്മിഷന്‍

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം. കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സി സി ടി വി ദൃശ്യം പുറത്ത്.പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ ആറ് വയസ്സുകാരൻ ഗണേഷിൻ്റെ നടുവിന് പരിക്കേറ്റു.കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് ഗണേഷ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.അതേസമയം, സംഭവത്തിൽ ബാലാവകാശകമ്മീഷൻ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് CWC ചെയർമാൻ മനോജ് കുമാർ കൈരളിന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News