PF; പിഎഫ് പെൻഷൻ കേസ്; സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ (PF Pension) നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി (Supreamcourt) ഇന്ന് വിധി (verdict) പറയും.ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹർജികളാണ് പരിഗണിച്ചത്.

അതേസമയം, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു. ഹർജികളിൽ ആഗസ്റ്റ് പതിനൊന്നിന് വാദം പൂർത്തിയായിരുന്നു.ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ ഇന്ന് വിധി പറയുക.സുപ്രീം കോടതിയുടെ വിധി പ്രസ്താവം രാവിലെ 10.30ന്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് സുപ്രിം കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നത്. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽരംഗത്തുണ്ടാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News