തലശേരിയിൽ കാറിൽ ചാരി നിന്ന കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച ക്രൂരത; പ്രതി കസ്റ്റഡിയിൽ

കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി ശിഹ്ഷാദ് അറസ്റ്റിൽ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. കേസിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാലാവകാശകമീഷൻ ചെയർമാൻ മനോജ് കുമാർ കൈരളിന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

അതേസമയം, കാറിൽ ചാരി നിന്ന കുട്ടിയെ അയാൾ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യം കൈരളിന്യൂസിന് ലഭിച്ചു.പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകൻ ഗണേഷിനാണ് ചവിട്ടേറ്റത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here