കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്

കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ചാൻസിലർ കൂടിയായ ഗവർണർ സെനറ്റ് പ്രതിനിധി ഇല്ലാതെ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു.

അതേസമയം, ഈ പ്രമേയം പിൻവലിക്കണോ എന്നത് തീരുമാനിക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. 63 സെനറ്റ് അംഗങ്ങൾ ഒപ്പിട്ടു നൽകിയതിനെത്തുടർന്നാണ് ഇന്ന് പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർത്തത്. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News