പിഎഫ് പെൻഷൻ കേസ്; നാൾവഴികൾ

പിഎഫ് പെൻഷൻ കേസിൽ അതിനിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ കേന്ദ്ര സർക്കാരും ഇപിഎഫ്‌ഒയും നൽകിയ ഹർജിയിലാണ് ഇന്ന് കോടതി വിധി പറയുക. സുപ്രീം കോടതി ഹൈക്കോടതി വിധിയ്ക്ക് എതിരെയാണെങ്കിൽ വിധി ബാധിക്കുക ലക്ഷക്കണക്കിന് ജീവനക്കാരെയാണ്. കേസിന്റെ നാൾവഴികളിലേക്ക്.

എംപ്ലോയ്മെന്റ് പെൻഷൻ സ്കീമീൽ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം.

2018 ഒക്ടോബറിൽ പി.എഫി.ൽനിന്ന് പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കുന്നു.

പെൻഷൻ പദ്ധതിയിൽ ചേരാനുള്ള കട്ട് ഓഫ് തീയതിയും പാടില്ലെന്ന് കോടതി വിധിച്ചു.

ദില്ലി , രാജസ്ഥാൻ ഹൈക്കോടതികളും 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി സമാന ഉത്തരവിറക്കുന്നു.

2019ൽ കേരള ഹൈകോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ പ്രത്യേക ഹർജി നൽകുന്നു.പക്ഷേ ഹർജി സുപ്രീംകോടതി തള്ളി. എന്നാൽ, പിന്നീട് ഇ.പി.എഫ്.ഒയും കേന്ദ്രവും പുനഃപരിശോധന ആവശ്യപ്പെട്ടതനുസരിച്ച് കോടതി വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു.

കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് 6 ദിവസം അപ്പീലില്‍ വാദം കേട്ടു

ആഗസ്റ്റ് 11 ന് വാദം പൂർത്തിയായി. വിധി പറയാനായി മാറ്റി വച്ചു

അതേസമയം, കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ വലിയ മാറ്റമാകും തൊഴില്‍രംഗത്തുണ്ടാകുകയെന്നാണ് കണക്കാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News