P Biju: സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റ്; ഇന്ന് സഖാവ് പി ബിജു ഓർമദിനം

സിപിഐഎം(cpim) നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു(p biju) വിടവാങ്ങിയിട്ട് ഇന്ന് രണ്ടുവർഷം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്കൊവിഡ് പ്രശ്നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ(sfi) മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. വിദ്യാർഥി സമരങ്ങളിലെ മുൻനിരപ്പോരാളിയായിരുന്നു പി ബിജു.

എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റാണ് ബിജു. ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവായിരുന്നു അദ്ദേഹം.

ആശയപരമായ ഉൾക്കാഴ്ചയും സർഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലർത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയർത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്കും എന്നും ആവേശമായിരുന്നു പി ബിജു.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ യോഗം വൈകിട്ട്‌ അഞ്ചിന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് വെഞ്ഞാറമൂട് എസ് എച്ച് ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിദ്യാർഥി യുവജന പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി ബിജു സംസ്ഥാനത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്കെല്ലാം ആവേശം പകർന്ന നേതാവായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News