Governor: സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കാൻ ഗവർണർ; പ്രതിഷേധം ശക്തം

സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan)തിരെ രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിലെ ആരോപണം. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും ഗവർണർ അയച്ചു.

ഭരണഘടനാ വിരുദ്ധമായ നിലപാടുകൾ തുടരുകയും സ്വന്തം സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ പുതിയ ആരോപണം. മുഖ്യമന്ത്രിയുടയും മന്ത്രിമാരുടെയും പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നാണ് രാഷ്ട്രപതിക്കയച്ച കത്തിലെ പ്രധാന വിമർശനം.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നും ഗവർണർ കത്തിൽ ആരോപിക്കുന്നു. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപും തിരിച്ചെത്തിയ ശേഷവും ഇത് സംബന്ധിച്ച് ഗവർണറെ അറിയിക്കണമെന്നതാണ് കീഴ് വഴക്കമെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രിക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. എന്നാൽ ഗവർണറുടെ ആരോപണം തെറ്റാണ് എന്നത് നേരത്തെ തന്നെ വ്യക്തമായതാണ്.

കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി നേരിട്ട് ഗവർണറെ യാത്ര സംബന്ധിച്ചുള്ള കാര്യം ധരിപ്പിച്ചിരുന്നു. ഇതിനപ്പുറം രേഖാമൂലം തന്നെ രാജ്ഭവനെ ഇത്തരം കാര്യങൾ അറിയിക്കണമെന്ന് നിബന്ധനയും ഇല്ല. എന്നാൽ ഭരണഘടനാ വിരുദ്ധമായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന ഗവർണറുടെ നിലപാടിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News