Idukki: മിറാക്കിള്‍ ബിജു പറയുന്നൂ…വേണമെങ്കിൽ ഇവിടെ ആപ്പിളും കായ്ക്കും

സുഗന്ധ വ്യഞ്ജനങ്ങളും തന്നാണ്ട് വിളകളും മാത്രമല്ല, ഇടുക്കി(idukki)യിൽ ആപ്പിളും(apple) സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവകർഷകൻ. കട്ടപ്പന(kattappana) വലിയതോവാളയിലെ മിറാക്കിള്‍ ബിജുവെന്നറിയപ്പെടുന്ന ബിജുമോന്‍ ആന്‍റണിയാണ് ആപ്പിള്‍ കൃഷിയില്‍ വിജയം നേടിയിരിക്കുന്നത്. നാനൂറോളം തൈകളാണ് ഇദ്ദേഹം നട്ട് പരിപാലിക്കുന്നത്. ഇടുക്കിയിലെ പ്രധാന നാണ്യവിളകളായ ഏലവും കുരുമുളകും അടക്കമുള്ള കൃഷികള്‍ ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

വിലയിടിവും പ്രതികൂല കാലാവസ്ഥയും മൂലം കര്‍ഷകരിൽ പലരും മറ്റ് കൃഷികളിലേക്ക് വഴിമാറിക്കഴിഞ്ഞു. ഇതിനിടെയാണ് ഏറെ വിപണി സാധ്യതയുള്ള ആപ്പിള്‍ കൃഷിയും ഹൈറേഞ്ചിൽ സജീവമാകുന്നത്. അനുകൂല കാലാവസ്ഥയുള്ള മറയൂര്‍ മേഖലയില്‍ ചിലയിടങ്ങളിൽ കൃഷിയുണ്ടെങ്കിലും ഇടുക്കിയിൽ മറ്റൊരിടത്തും ആപ്പിള്‍ കൃഷി വ്യാപകമായിട്ടില്ല.

ഇവിടുത്തെ കാലാവസ്ഥയില്‍ അപ്പിളുകള്‍ കായ്ക്കില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇടുക്കിയിലും ആപ്പിള്‍ സമൃ ദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വലിയതോവാള സ്വദേശിയായ മിറാക്കിള്‍ ബിജു. നാനൂറോളം തൈകള്‍ വച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഇവ വ്യാപകമായി പൂവിട്ട് കായ്ച്ച് തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ മറ്റ് ജില്ലകളിലും ആപ്പിള്‍ കൃഷി വിജയകരമായി മുമ്പോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്നാണ് ബിജു പറയുന്നത്.

കാര്‍ഷിക മേഖലയില്‍ വിവിധ സംഭാവനകൾ നല്‍കിയിട്ടുള്ള ബിജുവിന് നിരവധിയായ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലവില്‍ ആപ്പിള്‍ കൃഷി വിജയത്തിലെത്തിയതോടെ ഇവിടെനിന്നും തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും നിരവധി ആളുകളാണ് ബിജുവിന്‍റെ വലിയതോവാളയിലെ മിറാക്കിള്‍ ഫാം തേടിയെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here