ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും,കായിക മത്സരങ്ങൾക്ക് വിലക്ക്

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദില്ലിയിൽ കൂടുതൽ നടപടികൾ കടുപ്പിക്കുന്നു. പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും. ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.
കായിക മൽസരങ്ങൾ അടക്കമുള്ള പ്രവർത്തികൾ സ്കൂളുകളിൽ അനുവദിക്കില്ല.

അതേസമയം, വായുമലിനീകരണത്തിന്റെ പേരിൽ രാഷ്ട്രീയപ്പോരിന് ഇല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. എന്നാൽ ഉത്തരേന്ത്യയിൽ വായുമലിനീകരണം അപകടകരമായ നിലയിലാണ്. പലയിടങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു. ദില്ലിയിലെ മാത്രം കണക്കെടുത്താൽ ഇന്നലെ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 389 ആണ്. വായു മലിനീകരണം കാരണം ദില്ലിയിലെയും ഹരിയാനയിലെയും ചില സ്കൂളുകൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി.

രാജ്യ തലസ്ഥാനമായ ദില്ലിയിൽ പുകമഞ്ഞ് ഒരാഴ്ചയായി തുടരുന്നു. വായു ഗുണനിലവാരസൂചിക പ്രകാരം ദില്ലിയിലെ പത്തോളം പ്രദേശങ്ങൾ ഇപ്പോഴും വായു മലിനീകരണത്തിന്റെ അപകടാവസ്ഥയിലാണ്. ദില്ലിയിലെ ആർ കെ പുരത്താണ് ഇന്നലെ വായു ഗുണനിലവാരസൂചിക അപകടകരമായ 486 രേഖപ്പെടുത്തിയത്.ഒപ്പം അലിപ്പൂർ,ആനന്ദ് ലോക്, ആനന്ദ് വിഹാർ,അശോക് വിഹാർ, ദ്വാരക സെക്ടർ,കരോൾബാഗ്,എന്നിവിടങ്ങളിലും 400 മുകളിൽ സൂചിക രേഖപ്പെടുത്തി.ദില്ലിയിലെ വായു മലിനീകരണത്തിന് ഒരു പരിഹാരമില്ല. വാഹനങ്ങളുടെ അമിത ഉപയോഗം മലിനീകരണത്തോത് ഉയർത്തി. മഴക്കാലതു മാത്രമേ വായു മലിനീകരണം കുറയുകയുള്ളൂ എന്നും ദില്ലിയിൽ താമസിക്കണം എങ്കിൽ രോഗപ്രതിരോധശേഷി സ്വയം വർധിപ്പിക്കേണ്ടത് ആവശ്യകതയെന്നും ആളുകൾ പറയുന്നു.

പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങളിൽ തീയിടുന്നതും മലിനീകരണം ഉയർത്തുന്നു.മലിനമായ വായു ശ്വസിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here