Accident: മധ്യപ്രദേശിൽ ബസും കാറും കൂട്ടിയിടിച്ച് 11 മരണം

മധ്യപ്രദേശ്(madhyapradesh) ബേട്ടൂലിൽ ബസും(bus) കാറും(car) കൂട്ടിയിടിച്ച് 11 മരണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. അമരാവതിയിൽനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് സൂചന.

ഇവരെല്ലാം തൊഴിലാളികളാണെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News