
മൈലക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറിൽ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥി(student)നിയായ മകളെ സ്‌കൂട്ടറിൽ(scooter) സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം(accident) ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലര്‍ ലോറി ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്.
ലോറി(lorry) തട്ടിയതിനെ തുടര്‍ന്ന് ഇരുവരും ലോറിയുടെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗൗരിയെ കൊട്ടിയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഗൗരി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here