ADVERTISEMENT
ഗുജറാത്ത് മോർബി പാലം അപകടത്തിൽ മോർബി മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് 135 പേർ മറിക്കാൻ ഇടയായ തൂക്ക് പാലം തകർന്നത്.
അതേസമയം, സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതായി അധികൃതര്‍. അഞ്ച് ദിവസമായി നടക്കുന്ന തെരച്ചിലില്‍ ഇതുവരെ 135 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു മോര്‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്.
നിലവില്‍ ആരെയും കണ്ടെത്താനില്ലെന്നാണ് നിഗമനം. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ ഹര്‍ഷദ് പട്ടേല്‍. ഇന്ത്യന്‍ തീര-നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാനും ബാധിക്കപ്പെട്ടവര്‍ക്ക് കൃത്യമായ സഹായം എത്തിക്കാനും ഒരു അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ ഒന്‍പത് പേരില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 135 വര്‍ഷം പഴക്കമുള്ള തൂക്കുപാലത്തിന്റെ നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കും ഒറേവ ഗ്രൂപ്പിനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. കമ്പനിയുടെ രണ്ട് മാനേജര്‍മാരെയും രണ്ട് തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.