കൈക്കൂലി വാങ്ങി; പത്തനംതിട്ടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി മാത്യു. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപ കണ്ടെടുത്തു. 

തുമ്പമൺ സ്വദേശിയായ പരാതിക്കാരനിൽ നിന്ന്  കൈക്കൂലി വാങ്ങുന്നതിനിടയാണ് ഡോക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ പിതാവിന്റെ നേത്ര ശസ്ത്രക്രിയ  നടത്തിയതിനാണ് ഷാജി മാത്യു പണം ആവശ്യപ്പെട്ടത്. പ്രതിയെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്തിലായിരുന്നു നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here