Mohanlal:മീരയും പണിക്കരും രാജേന്ദ്രനും വീണ്ടും ഒത്തുകൂടി…’പവിഴമല്ലി വീണ്ടും പൂത്തുലഞ്ഞു…’

(Vishak Subramanyam)വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ (Mohanlal)മോഹന്‍ലാലും (Sreenivasan)ശ്രീനിവാസനും (Karthika)കാര്‍ത്തികയും ഒരേ വേദിയില്‍ എത്തിയപ്പോള്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ രംഗങ്ങളാണ് എല്ലാവരുടെയും ഓര്‍മ്മയില്‍ വീണ്ടും വന്നത്. മോഹന്‍ലാല്‍-കാര്‍ത്തിക-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് എക്കാലവും ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തതാണ്.

മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റുകളാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ലാല്‍-കാര്‍ത്തിക ടീമിന്റെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നീ ചിത്രങ്ങള്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടകന്നെങ്കിലും ഇന്നും മലയാളികളുടെ ഇഷ്ടതാരമാണ് കാര്‍ത്തിക.

കഴിഞ്ഞ ദിവസം നടന്ന നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം മോഹന്‍ലാലും കാര്‍ത്തികയും ശ്രീനിവാസനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കി. വിവാഹ സദസ്സിന്റെ മുന്‍വശത്ത് ഇരുന്നിരുന്ന മോഹന്‍ലാലിനെയും ശ്രീനിവാസനെയും സന്ദര്‍ശിച്ച് കാര്‍ത്തിക കുശലാന്വേഷണം നടത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here