അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നു? രസകരമായ മറുപടിയുമായി മന്ത്രി പി പ്രസാദ്

അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നുവെന്ന ചോദ്യത്തിന് മന്ത്രി പി പ്രസാദ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കോട്ടയം പ്രസ് ക്ലബിന്റെ ഗ്രീന്‍ പ്രസ് എന്ന ജൈവ പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി പി പ്രസാദ്. തുടര്‍ന്ന് ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളുമായി നടത്തിയ സംസാരത്തിനിടയിലാണ് ഇത്രത്തില്‍ ഒരു ചോദ്യം ഉയര്‍ന്നത്.

അരിക്ക് സ്ത്രീകളുടെ പേരുകള്‍ നല്‍കുന്നത് പ്രത്യുദ്പാദന ശേഷിയെയും സ്ത്രീകളെയും ബന്ധപ്പെടുത്തിയാണ് എന്നാണ് മന്ത്രി മറുപടി നല്‍കിയത്.

”വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുദ്പാദന കഴിവുള്ളതുകൊണ്ടാണ്. പ്രസവിക്കാനുള്ള കഴിവ്, മുട്ടയിടാനുള്ള കഴിവ് തുടങ്ങിയവ സ്ത്രീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ളതാണ്. അതുകൊണ്ടാണ് വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരു നല്‍കുന്നത്. പൂവന്‍കോഴി മുട്ടയിട്ടതായോ പുരുഷന്‍ പ്രസവിച്ചതായോ കേട്ടിട്ടില്ല. അതുകൊണ്ട് പുരുഷന്മാര്‍ അതില്‍ അസ്വസ്ഥരാകേണ്ട” – മന്ത്രി ചിരിച്ചുകൊണ്ടു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News