Visakh Subramaniam:വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസകളുമായി താരങ്ങള്‍

സിനിമാ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യമായ വിശാഖ് സുബ്രഹ്മണ്യം(Visakh Subramaniam) വിവാഹിതനായി(marriage). യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.

വിവാഹ ചടങ്ങില്‍ മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍, ബിസിനസ് പ്രമുഖര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചുക്കൊണ്ടാണ് വിശാഖ് നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. വിനീത് ശ്രീനിവാസന്‍ -പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് മികച്ച തിരിച്ചുവരവാണ് ഉണ്ടായത്. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്.

തിരുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധുവായ അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. ‘പ്രകാശന്‍ പറക്കട്ടെ’യാണ് ഈ കൂട്ടുകെട്ടില്‍ അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here