മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു

ദേശീയപാതയിൽ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാർ,  ഗൗരി എന്നിവരാണ് മരിച്ചത്. അപകടം ലോറി ഡ്രൈവറുടെ പിഴവുമൂലം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

ഇന്ന് രാവിലെ 8.30 ഓട് കൂടിയാണ് കൊല്ലം മൈലക്കാട് വെച്ച് അപകടമുണ്ടായത്. മകളെ സ്കൂളിൽ വിടാനായി പോകുന്നതിനിടെയാണ് അപകടം. മുന്നിലൂടെ പോവുകയായിരുന്ന ബൈക്കിൽ കണ്ടെയ്നർ ലോറി നേരിട്ട് ഇടിച്ചു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ടുപോയി.

നിർത്താതെ പോയ ലോറി നാട്ടുകാരാണ് പിടികൂടിയത്.  ചാത്തന്നൂർ ഗവൺമെൻറ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഗൗരി. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here