Arrest: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അഞ്ച് പേർ അറസ്റ്റിൽ

കാസർകോഡ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ(arrest). പെൺകുട്ടിയുടെ കാമുകനും മറ്റ് നാല് പേരുമാണ് അറസ്റ്റിലായത്. നായൻമാർ മൂലയിലെ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കാമുകൻ നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത്, ബാങ്കോട് താമസിക്കുന്ന മലപ്പുറം സ്വദേശിയാ മുഹമ്മദ് ശഫീഖ്, മാസ്തിക്കുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ എം എസ് തങ്ങൾ, മുഹമ്മദ് ജലാലുദ്ദീൻ തങ്ങൾ,

മീപ്പുഗിരി സ്വദേശി മുഹമ്മദ് ജാബിർ എന്നിവരാണ് അറസ്റ്റിലായത്. അറഫാത്ത് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് പലർക്കായി കൈമാറിയെന്നാണ് കേസ്. അറഫാത്ത് പിടിയിലായതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് കാസർകോഡ് വനിതാ പോലീസ് പോക്സോ വകുപ്പുകളുൾപ്പെടെ ചുമത്തി കേസെടുത്തത്. ഇനി 7 പേരാണ് പിടിയിലാവാനുള്ളത്.

ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസർകോഡിന് പുറമെ കോഴിക്കോട്, കണ്ണൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാസർകോഡ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി – എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here