
കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവായ ശ്രീനിവാസന്‍(Sreenivasan) പങ്കെടുത്ത വിവാഹ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ ഉടമയായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും നിര്‍മ്മാതാവായ വിശാഖിന്റെ വിവാഹത്തിന് സിനിമാലോകത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു. വിനീത് ശ്രീനിവാസനൊപ്പമായാണ് ശ്രീനിവാസനെത്തിയത്. തനിയെ നടന്ന് ഓഡിറ്റോറിയത്തിലെ ഹാളില്‍ മോഹന്‍ലാലിന്(Mohanlal) അരികിലേക്ക് എത്തുന്ന ശ്രീനിവാസനെയാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
ശ്രീനിവാസനും വിമലയും മോഹന്‍ലാലിനും സുചിത്രയ്ക്കും അരികിലായാണ് ഇരുന്നത്. നാളുകള്‍ക്ക് ശേഷമായി പൊതുപരിപാടിയിലേക്കെത്തിയ ശ്രീനിയെ എല്ലാവരും സ്വാഗതം ചെയ്യുകയായിരുന്നു. പുറകിലിരുന്ന റഹ്മാന്‍ ശ്രീനിയുടെ അരികിലേക്കെത്തി കുശലം ചോദിക്കുന്നുണ്ടായിരുന്നു. പുറകിലിരിക്കുന്ന ഭാര്യയേയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. മോഹന്‍ലാലും ഇവരുടെ സംസാരത്തില്‍ ചേരുന്നുണ്ടായിരുന്നു. ദാസനും വിജയനും വീണ്ടും ഒരു ഫ്രയിമിലെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.
യുവതാരങ്ങളും മുതിര്‍ന്ന സിനിമാപ്രവര്‍ത്തകരുമൊക്കെയായി വിശാഖിന്റെ വിവാഹം ഗംഭീരമായ ചടങ്ങായി മാറുകയായിരുന്നു. ശ്രീനിവാസനേയും വിമലയേയും കെട്ടിപ്പിടിച്ചായിരുന്നു വിശാഖ് തന്റെ സ്നേഹം അറിയിച്ചത്. വിനീതും ധ്യാനും കുടുംബസമേതമായാണ് ചടങ്ങിന് എത്തിയത്. കാറില്‍ നിന്നിറങ്ങിയ ശേഷം അജുവിന്റെ മക്കളെ എണ്ണുന്ന ധ്യാനിന്റെ വീഡിയോയും വൈറലായിരുന്നു. വിനീത് സംവിധാനം ചെയ്ത ഹൃദയം നിര്‍മ്മിച്ചത് വിശാഖായിരുന്നു.
എം ജി ശ്രീകുമാര്‍, ലേഖ, മല്ലിക സുകുമാരന്‍, കാര്‍ത്തിക, ആന്റണി പെരുമ്പാവൂര്‍, ജി സുരേഷ് കുമാര്‍, നന്ദു, മധുപാല്‍, മണിയന്‍പിള്ള രാജു, രാധിക സുരേഷ് ഗോപി, ശ്രീകുമാരന്‍ തമ്പി തുടങ്ങി നിരവധി പേരാണ് വിവാഹ ചടങ്ങിലേക്കെത്തിയത്. അമ്മ ലിസിക്കൊപ്പമായാണ് കല്യാണി പ്രിയദര്‍ശനെത്തിയത്. വിശാഖ് നിര്‍മ്മാണം തുടങ്ങിയത് ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായാണ്. ഹൃദയത്തിലൂടെയായി മെരിലാന്‍ഡ് സ്റ്റുഡിയോസിന് തിരിച്ചുവരവൊരുക്കിയിരുന്നു വിശാഖ്. ശ്രീവിശാഖ്, ശ്രീകുമാര്‍, ന്യൂ തിയേറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജയുടെയും മകനാണ് വിശാഖ്. അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ വധു. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here