Yashoda Movie| സാമന്തയുടെ ‘യശോദ’ നവംബര്‍ 11ന്;ത്രില്ലില്‍ പ്രേക്ഷകര്‍

ശ്രീദേവി മൂവീസിന് കീഴില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രമാണ് യശോദ(Yashoda Movie). ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തിലെ സാമന്തയുടെ(Samantha) ആക്ഷന്‍ രംഗങ്ങളെ കുറിച്ച് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. യശോദയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍ സാമന്തയുടെ ഹൈ-വോള്‍ട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിര്‍മ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ‘സാമന്തയുടെ സമര്‍പ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവന്‍ സീക്വന്‍സുകളും ത്രില്ലിംഗ് ആക്കിയെത്’- യാനിക്ക് പറയുന്നു.

മുമ്പ് ‘ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസില്‍ യാനിക്ക് ബെന്‍ സാമന്തയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്കിഡോ, കിക്ക് ബോക്സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്സ്, സാന്‍ഡ് എന്നിവയില്‍ വൈദഗ്ധ്യമുള്ള യാനിക്ക് ബെന്‍ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്കും 40-ലധികം തെലുങ്ക്, ഹിന്ദി സിനിമകള്‍ക്കുമായി സ്റ്റണ്ടുകള്‍ കോറിയോഗ്രാഫി ചെയ്തു.

‘ട്രാന്‍സ്‌പോര്‍ട്ടര്‍ 3’, ക്രിസ്റ്റഫര്‍ നോളന്റെ ‘ഇന്‍സെപ്ഷന്‍’, ‘ഡന്‍കിര്‍ക്ക്’, ഷാരൂഖ് ഖാന്‍ ചിത്രം ‘റയീസ്’, സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ സിന്ദാ ഹേ’, പവന്‍ കല്യാണിന്റെ ‘അത്താരിന്റിക്കി ദാരേദി’, മഹേഷ് ബാബുവിന്റെ 1 – നേനോക്കാടിന്‍, അല്ലു അര്‍ജുന്റെ ‘ബദ്രി’, സൂര്യയുടെ ഏഴാം അറിവ്’ അടക്കം ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫറായിരുന്നു യാനിക്ക് ബെന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News