Lineman: ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു

പട്ടാമ്പി(pattamby)യിൽ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ഓങ്ങല്ലൂര്‍
ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാനായ ആലത്തൂര്‍ പഴമ്പാലക്കോട് അലിങ്ങല്‍ വീട്ടില്‍ പ്രമോദ് (39) ആണ് മരിച്ചത്.

കാരക്കാട് റോഡില്‍ പാറപ്പുറത്തിന് സമീപം പൊട്ടിവീണ വൈദ്യുതി ലൈന്‍ പോസ്റ്റിനു മുകളില്‍കയറി കേട്ടുന്നതിനിടയിലാണ് ഷോക്കേറ്റത്. ഗുരുതരമായി ഷോക്കേറ്റ പ്രമോദിനെ പട്ടാമ്പിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി ഐ ടി യു പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here