കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളെ ലാഘവത്തോടെ കാണില്ല; സ്പീക്കര്‍

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാന്‍ കഴിയുകയില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

ഇന്നലെ തലശ്ശേരിയില്‍ വെച്ച് ഒരു കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തിയ ശേഷം പരിക്കേറ്റ കുട്ടിയെ സ്പീക്കര്‍ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചിരുന്നു വെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു.

ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു. സംഭവം നടന്നയുടന്‍ വിഷയത്തില്‍ ഇടപെട്ട പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും ്‌ദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാന്‍ കഴിയുകയില്ല. ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണംമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ തലശ്ശേരിയിൽ വെച്ച് ഒരു കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകൾ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചത്.

ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറൽ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു. സംഭവം നടന്നയുടൻ വിഷയത്തിൽ ഇടപെട്ട പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നു.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാൻ കഴിയുകയില്ല.

ഇക്കാര്യത്തിൽ നിയമപാലകരും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News