Social Media: കൂറ്റന്‍ കടുവയെ വളഞ്ഞ് കാട്ടുനായ്ക്കൾ; വീഡിയോ വൈറൽ

കടുവ(tiger)യ്ക്ക് മുന്നിൽ മനുഷ്യൻ വരെ അടിപതറിപ്പോകും അല്ലേ? എന്നാലിപ്പോൾ കടുവയെ സധൈര്യം നേരിടുന്ന ഒരുകൂട്ടം കാട്ടുനായ്ക്കളുടെ വീഡിയോ(video)യാണ് സമൂഹമാധ്യമങ്ങളിൽ(socialmedia) വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കാട്ടുവഴിയിലൂടെ നടന്നുനീങ്ങുന്ന വലിയ കടുവയുടെ സമീപമെത്തി അതിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒന്നിലധികം കാട്ടുനായ്ക്കളെ ആണ് വീഡിയോയില്‍ കാണുന്നത്.

മുന്നോട്ട് നീങ്ങുന്ന കടുവയ്ക്ക് മുന്നിലേയ്ക്ക് ഒരു കാട്ടുനായ നടന്നു നീങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ കടുവ നായയ്ക്ക് നേരെ തിരിഞ്ഞ് അതിനെ പിടികൂടാനായി ഓടിയടുക്കുന്നുണ്ട്. ഇത് കണ്ട നായ പിന്തിരിഞ്ഞെങ്കിലും അവിടെ നിന്നും മാറാന്‍ തയാറായിരുന്നില്ല. ഈ തക്കം നോക്കി മറുവശത്ത് കൂടി മറ്റു ചില കാട്ടുനായ്ക്കളും കടുവയ്ക്ക് പിന്നിലെത്തി.

കടുവയെ വളഞ്ഞ് ആക്രമിക്കാനായിരുന്നു അവരുടെ പദ്ധതി. കടുവ ഒരു ഭാഗത്തേയ്ക്ക് തിരിയുമ്പോഴേക്കും മറുഭാഗത്തുനിന്നും അവ തൊട്ടരികില്‍ വരെയെത്തും. കടുവ തിരിയുമ്പോൾ അവ അകലേയ്ക്ക് മാറിനില്‍ക്കുകയും ചെയ്യും. നേരിട്ട് ആക്രമിക്കാന്‍ നോക്കിയില്ലെങ്കിലും ഏറെ നേരെ കടുവയെ തടഞ്ഞു നിര്‍ത്താന്‍ നായ്ക്കള്‍ക്ക് സാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News