ADVERTISEMENT
ആറുവയസുള്ള കുട്ടിയോട് കാറിൽ ചാരിനിന്നതിന്റെ പേരിൽ കാണിച്ചത് മനുഷ്യത്വം മരവിച്ചവർ മാത്രം ചെയ്യുന്ന ക്രൂരകൃത്യമാണെന്ന് സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ(mv jayarajan). കുട്ടിയെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയെ കണ്ടപ്പോൾ വലിയ വേദന തോന്നി.
നമ്മുടെ നാട്ടിൽ ഇങ്ങനെ നടുക്കുമോ എന്ന ആശ്‌ചര്യത്തോടെയാണ് ഡോക്‌ടറുമായും പൊലീസുമായും സംസാരിച്ചത്. കുട്ടിയെ ചവിട്ടിതാഴെയിടാൻ എങ്ങനെ ഒരാൾക്ക് തോന്നിയെന്നും അദ്ദേഹം ചോദിക്കുന്നു.
നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും പൊലീസ് സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കലും പ്രധാനമാണ്. ആവശ്യമായ ചികിത്സ ആശുപത്രിയിൽ നൽകുമെന്ന് ഡോക്‌റും സുപ്രണ്ടും പറഞ്ഞിട്ടുണ്ട്.
എസ്‌എഫ്‌ഐ മുൻ നേതാവായ അഡ്വ എം കെ ഹസ്സനാണ് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് കുട്ടി പുറത്തുപോയപ്പോൾ, വീണ്ടും കുട്ടിയെ തേടി പിടിച്ച് ആശുപത്രിയിലെത്തിച്ചതും പുലർച്ചെവരെ നിന്നതും ഹസ്സനാണ്. മാതൃകാപരമായ കാര്യമാണിതെന്നും എം വി ജയരാജൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.