Thief: ബൈക്കിലെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു

ബൈക്കി(bike)ലെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞു.പെരുമ്പാവൂര്‍(perumbavoor) ഒക്കലാണ് സംഭവം. മഷ്ടാവിനെ പിടികൂടുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജതമാക്കി. പെരുമ്പാവൂര്‍ ഒക്കല്‍ പോസ്റ്റോഫീസിനു സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം.

പാപ്പികവല കനാൽ ബണ്ട് റോഡിൽ താമസിക്കുന്ന വയോധിക റോഡിലൂടെ നടന്നു പോകുമ്പോഴാണ് മാല പൊട്ടിച്ചത്. പിറകിലൂടെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച ശേഷം അതിവേഗം ബൈക്കോടിച്ച് പോവുകയായിരുന്നു. ഇതിനിടെ മാല മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പുതിയതായി വാങ്ങിയ മൂന്നര പവന്റെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടതെന്ന് വൃദ്ധ പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാല വലിച്ചു പൊട്ടിച്ചതിനാല്‍ വയോധികയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പെരുമ്പാവൂർ പൊലീസ് മോഷ്ടാവിനെ പിടികൂടാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here