Karnataka: ജനവാസമേഖലയില്‍ പുലിയിറങ്ങി; മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവില്‍ പിടികൂടി

കര്‍ണ്ണാടക(Karnataka) മൈസൂരു കെ ആര്‍ നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങിയതായുള്ള വിവരം പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ജനവാസമേഖലകളില്‍ പുലിയെ കണ്ടെത്തിയത്.


പുലിയുടെ ഓട്ടത്തിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട് .മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാന്‍ സാധിച്ചത്. പുലിയെ വനത്തിലേക്ക് തുറന്നുവിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here