Health:ഈ പഴം കഴിച്ചുനോക്കൂ..ഗര്‍ഭിണികള്‍ക്ക് അത്യുത്തമം

സീതപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഇരുമ്പ് വിളര്‍ച്ച തടയുന്നു. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിന്‍ എ, സി എന്നിവ ഗര്‍ഭസ്ഥശിശുവിന്റെ ചര്‍മം, കണ്ണുകള്‍, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.

അണുബാധ തടയുന്നു

ഗര്‍ഭിണികള്‍ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗര്‍ഭകാലത്തുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്‌സിഡന്റുകള്‍ അണുബാധ തടയുന്നതിനു സഹായകം.

ചര്‍മസംരക്ഷണത്തിന്

സീതപ്പഴത്തിലുളള വിറ്റാമിന്‍ സി, എ, ബി, മറ്റ് ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ മുറിവുകള്‍ ഭേദപ്പെടുന്നതിനും പുതിയ പാളി ചര്‍മകോശങ്ങള്‍ രൂപപ്പെടുന്നതിനും സഹായകം.

ചുളിവു കുറയ്ക്കാം

സീതപ്പഴം ശീലമാക്കിയാല്‍ ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയാം. ചര്‍മത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിന്‍ സി ചര്‍മകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചര്‍മത്തില്‍ പാടുകളും മറ്റും രൂപപ്പെടുന്നതു കുറയ്ക്കുന്നു. യുവത്വം നിലനിര്‍ത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളില്‍ നിന്നു ചര്‍മം സംരക്ഷിക്കുന്നു. പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

മുഖക്കുരുവില്‍ നിന്നു സംരക്ഷണം

മുഖക്കുരുവിന്റെ ആക്രമണത്തില്‍ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്.

സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേര്‍ത്തു കുഴന്പുരൂപത്തിലാക്കി ആഴ്ചയില്‍ മൂന്നുതവണ മുഖത്തു പുരട്ടുക. മുഖക്കുരുവിന്റെ തോതു കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ ഗുണവും ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്‌സിഡന്റുകളും ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങള്‍ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം. ഇതു ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

അകാലനര തടയുന്നു

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെന്‍ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിന്‍ സി സഹായകം. അതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ കോപ്പര്‍ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു. മുടികൊഴിച്ചില്‍ കുറയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News