ADVERTISEMENT
പഞ്ചാബില്‍(Punjab) ശിവസേന നേതാവ് സുധീര്‍ സൂരി(Sudhir Suri) വെടിയേറ്റു മരിച്ചു. അമൃത്സറില്‍ ഒരു ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് സുധീര്‍ സുരി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.
ഗുജറാത്തിൽ ഇസുദാന്‍ ഗഢ്‌വി എഎപി മുഖ്യമന്ത്രി സ്ഥാനാർഥി
ഗുജറാത്തി(gujarat)ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി(aap). ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ്‌വിയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായത്.
കഴിഞ്ഞ വര്‍ഷമാണ് ഇസുദാന്‍, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഗുജറാത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ഇസുദാന്‍. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ശൈലി അദ്ദേഹത്തിന് വന്‍ സ്വീകാര്യത നല്‍കി.
ദൂരദര്‍ശനില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ‘യോജന’ എന്ന ഷോ വന്‍ ജനപ്രീതി നേടിയിരുന്നു. പോര്‍ബന്ദറില്‍നിന്ന് ഇ.ടി.വിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആദ്യമായാണ് ഗുജറാത്തിൽ എഎപി മതദരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.