മൊർബിയിലെ പാലം അപകടം; മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ സസ്പെൻഡ് ചെയ്തു

മൊർബിയിൽ പാലം അപകടത്തിൽപ്പെട്ട സംഭവത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മോർബി മുനിസിപ്പൽ കൗൺസിലർ സന്ദീപ്സിംഗ് സാലെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം മൊർബി ദുരന്തം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.

കഴിഞ്ഞ ഞായറാഴ്ച 135 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം നടക്കുന്നതിന്റെ ഭാഗമായാണ് മോർബി മുനിസിപ്പൽ കൗൺസിലറായ സന്ദീപ്സിംഗ് സാലയെ സസ്പെൻഡ് ചെയ്തത്.സംഭവത്തിൽ ഇതിന് മുൻപ് മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പാലത്തിന്റെ പുനർനിർമ്മാണവും ശേഷമുളള അറ്റക്കുറ്റപ്പണികളും ഏറ്റെടുത്ത ഒറേവ എന്ന കമ്പനിക്കെതിരെ ഇപ്പോഴും വലിയ വിമർശനമാണ് ഉയരുന്നത്.ക്ലോക്കുകൾ,ടൂത്ത് പേസ്റ്റുകൾ, ബൾബുകൾ നിർമ്മിച്ചു കൊണ്ടിരുന്ന കമ്പനിക്ക് ഈ മേഖലയിൽ താരതമ്യേന പരിച്ചയക്കുറവണ്ടെന്നാണ് ഉയരുന്ന വാദം. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് മോർബി പാലം അപകടം.

ഗുജറാത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മിയും പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സും ബിജെപിക്കെതിരെയുള്ള രാഷ്ട്രിയ ആയുധമാക്കുകയാണ് മോർബി ദുരന്തം. പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിൽ കണ്ടും ഭരണകൂടം വീഴ്ച സ്വയം ഏറ്റെടുത്തും ഈ പ്രതിസന്ധി മറികടക്കനാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here