G Kishan Reddy: KCRന്റെ ആരോപണം കെട്ടിച്ചമച്ചത്; കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി കൈരളി ന്യൂസിനോട്

തെലങ്കാന മുഖ്യമന്ത്രിയുടെ ഓപ്പറേഷന്‍ താമര(Operation Thamara) ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢി(G Kishan Reddy). തുഷാര്‍ വെള്ളാപ്പളളി ആരാണെന്നു തനിക്ക് ആരോയില്ലെന്നും തുഷാറിന് തെലുങ്കാനയില്‍ എന്തു കാര്യമെന്നും കേന്ദ്രമന്ത്രി കൈരളി ന്യൂസിനോട്(Kairali News) പ്രതികരിച്ചു. തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കുന്ന ഓഡിയോ RSS നേതാക്കള്‍ പുറത്തുവിട്ടു.

ഓപ്പറേഷന്‍ താമരയ്ക്ക് പിന്നില്‍ NDA ഘടക കക്ഷിയായ BDJS അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് ആരോപണം ഉന്നയിച്ചത്. അതേസമയം, KCRന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി കൈരളി ന്യൂസിനോട് പ്രതികരിച്ചു. ബിജെപിക്ക് മറ്റൊരു നേതാവിന്റെയും ആവശ്യമില്ല. 4 എംഎല്‍എമാര്‍ക്ക് 100 കോടി പോയിട്ട് 100 രൂപയുടെ വിലയില്ല. ആരാണ് തുഷാര്‍ വെള്ളാപ്പള്ളി എന്നും കിഷന്‍ റെഡ്ഡി ചോദിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ തനിക്ക് അറിയില്ല. തുഷാറിന് തെലങ്കാനയില്‍ എന്ത് കാര്യമെന്നും ബിജെപിയ്ക്ക് മറ്റ് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ആവശ്യമെങ്കില്‍ ബിജെപി നേരിട്ട് സംസാരിക്കുമെന്നും തെലങ്കാന സര്‍ക്കാറിനെ തകര്‍ക്കാന്‍ ബിജെപിക്ക് താല്പര്യമില്ലെന്നും കിഷന്‍ റെഡ്ഢി കൂട്ടിച്ചേര്‍ത്തു. അതേസമയം, തുഷാര്‍ വെള്ളാപ്പള്ളിയുടെ ഓഡിയോ ആര്‍എസ് നേതാക്കള്‍ പുറത്തു വിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News