
പൂത്തോളില്‍ തെരുവ് നായ(street dog) കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡി(road)ല്‍ തെറിച്ച് വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടില്‍ മുരളി(66) ആണ് മരിച്ചത്. തൃശൂരില്‍ പൂത്തോള്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തെരുവ് നായ് വട്ടം ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതായിരുന്നു.
നിയന്ത്രണം വിട്ട് റോഡില്‍ വീണ് മുരളിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പുല്ലഴി കേരള ലക്ഷ്മി മില്ലിന് സമീപം വ്യാപാര സ്ഥാപനം നടത്തുകയാണ് മുരളി. ഭാര്യ: അജിത. മക്കള്‍ : കിരണ്‍(കെല്‍ട്രോണ്‍ കണ്ണൂര്‍), അമ്പിളി. മരുമക്കള്‍: നിഷ, രഞ്ജിത്ത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here