ഡെന്മാർക്കിൽ വീണ്ടും
 മധ്യ ഇടതുപക്ഷ സഖ്യത്തിന്‌ ജയം

ഡെന്മാർക്ക് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്‌ മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ സഖ്യത്തിന്‌ ജയം. സോഷ്യൽ ഡെമോക്രാറ്റ്‌സ്‌ നേതാവായ മെറ്റെയുടെ നേതൃത്വത്തിൽ അഞ്ച്‌ പാർടി ഉൾപ്പെട്ട ‘ചുവപ്പ്‌ സഖ്യ’മാണ്‌ മത്സരിച്ചത്‌.

179 അംഗ പാർലമെന്റിൽ 90 സീറ്റ്‌ നേടിയാണ്‌ ജയം. ഡെന്മാർക്ക്‌ മെയിൻലൻഡിൽ 87 സീറ്റും ഫറോ ഐലൻഡിലെയും ഗ്രീൻലൻഡിലെയും മൂന്ന്‌ സീറ്റുമാണ്‌ ലഭിച്ചത്‌.

പ്രധാനകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റ്‌സ്‌ 27.5 ശതമാനം വോട്ടുനേടി. യാഥാസ്ഥിതിക പാർടികൾ ഉൾപ്പെട്ട നീല സഖ്യത്തിന്‌ ആകെ 73 സീറ്റാണ്‌ ലഭിച്ചത്‌. ആകെ 43 ലക്ഷം വോട്ടർമാരാണ്‌ ഉണ്ടായിരുന്നത്‌.

തെരഞ്ഞെടുപ്പ്‌ ഫോട്ടോ ഫിനിഷിലേക്ക്‌ നീങ്ങുമെന്നും മുൻ പ്രധാനമന്ത്രി ലാർസ്‌ ലോക്കി റാസ്‌മുസെന്റെ നേതൃത്വത്തിൽ മൂന്നുമാസംമുമ്പ്‌ രൂപീകരിച്ച മോഡറേറ്റ്‌സ്‌ പാർടി സർക്കാർ രൂപീകരണത്തിൽ നിർണായക സ്വാധീനമുണ്ടാകുമെന്നുമായിരുന്നു അഭിപ്രായ സർവേകളുടെ പ്രവചനം. പുതിയ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാ​ഗമായി മെറ്റ രാജ്ഞിയായ മാർഗരീറ്റയ്ക്ക്‌ രാജി സമർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News