Pinarayi Vijayan: മത്സ്യബന്ധന മേഖലയില്‍ കേരളത്തിന് വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കും: മുഖ്യമന്ത്രി

മത്സ്യബന്ധന മേഖലയില്‍ കേരളത്തിന്(Kerala) വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ നൂതന സാങ്കേതിക സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും കേരളത്തിലെ മത്സ്യ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ നൂതന സാങ്കേതിക സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. സന്ദര്‍ശനത്തിന് ഒരു മാസത്തിനുള്ളില്‍ തന്നെ ഫിഷറീസ് വകുപ്പ് നോര്‍വേയുടെ പിന്തുണയോടെ മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും കേരളത്തിലെ മത്സ്യ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണം നോര്‍വേയില്‍ നിന്നുള്ള വിദഗ്ധ സംഘം പങ്കെടുത്ത ഉന്നതതല ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), നോര്‍വേയിലെ നാന്‍സെന്‍ എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് റിമോട്ട് സെന്‍സിംഗ് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് മത്സ്യബന്ധന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നോര്‍വേയുടെ ആധുനിക സാങ്കേതിക വിദ്യകളും, ഉപദേശങ്ങളും ലഭിക്കുന്നതിലൂടെ കേരളത്തിന് ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കും. പുതിയ സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഈ രംഗത്ത് പരമാവധി ഉത്പാദനക്ഷമത ഉണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News