V Sivankutty: വിദ്യാഭ്യാസാവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നില്‍: മന്ത്രി വി ശിവന്‍ കുട്ടി

വിദ്യാഭ്യാസാവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നിലാണെന്ന് മന്ത്രി വി ശിവന്‍ കുട്ടി(V Sivankutty). കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സില്‍ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നത്. 928 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസഗുണനിലവാരത്തിലും സൗകര്യത്തിലും കേരളം ഏറെ മുന്നിലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റം നടത്താന്‍ കേരളത്തിനായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരള നിര്‍മ്മാണത്തിനായി കൊണ്ടുവന്ന മിഷനുകളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമാനതകളില്ലാത്ത മാറ്റമാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാക്കിയത്. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തോടൊപ്പം അക്കാദമിക മികവിനും യജ്ഞം കാരണമായെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്ന പ്രക്രിയ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി നന്ദി അറിയിച്ചു. മഹാമാരിക്കാലത്തും പഠനപാതയില്‍ ഉറച്ചുനിന്ന വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകര്‍ക്കും താങ്ങായി പ്രവര്‍ത്തിച്ച രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News