Idukki: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും

ഇടുക്കി(Idukki) പാമ്പാടുംപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്‌സോ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷിച്ചത്. 2018 മെയ് മാസത്തിലാണ് സംഭവം.

അതേവര്‍ഷം ഡിസംബറില്‍ തങ്കമണി പോലീസാണ്(police) കേസെടുത്തത്. ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.

തെരുവ് നായ കുറുകെ ചാടി; ചികിത്സയിലായിരുന്നയാൾ മരിച്ചു

പൂത്തോളില്‍ തെരുവ് നായ(street dog) കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡി(road)ല്‍ തെറിച്ച് വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടില്‍ മുരളി(66) ആണ് മരിച്ചത്. തൃശൂരില്‍ പൂത്തോള്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തെരുവ് നായ് വട്ടം ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതായിരുന്നു.

നിയന്ത്രണം വിട്ട് റോഡില്‍ വീണ് മുരളിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പുല്ലഴി കേരള ലക്ഷ്മി മില്ലിന് സമീപം വ്യാപാര സ്ഥാപനം നടത്തുകയാണ് മുരളി. ഭാര്യ: അജിത. മക്കള്‍ : കിരണ്‍(കെല്‍ട്രോണ്‍ കണ്ണൂര്‍), അമ്പിളി. മരുമക്കള്‍: നിഷ, രഞ്ജിത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here