ADVERTISEMENT
തെലങ്കാനയിലെ കുതിരക്കച്ചവടത്തിന്‍റെ കിങ് പിന്‍ താനാണെന്ന കെ ചന്ദ്രശേഖര റാവുവിന്‍റെ വെളിപ്പെടുത്തല്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലെന്നും തുഷാർ. തോല്‍വി ഭയന്നാണ് കെസിആറിന്‍റെ ആരോപണമെന്ന് ബിജെപിയും പ്രതികരിച്ചു.
തെലങ്കാനയില്‍ പരാജയപ്പെട്ട ബിജെപി കുതിരക്കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരളത്തില്‍ നിന്നുള്ള തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു കെ ചന്ദ്രശേഖര റാവുവിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ എംഎല്‍എമാരെ ചാക്കിലാക്കാനെത്തിയ മൂന്ന് ബിജെപി ഏജന്‍റുമാരെ തെലങ്കാന പൊലീസ് പിടികൂടിയിരുന്നു.
ഇവര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞുവിട്ടവരാണെന്നും തുഷാര്‍ തന്നെ അമിത് ഷായുടെ ഏജന്‍റാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതേ ആരോപണങ്ങള്‍ തള്ളുകയാണ് തുഷാര്‍. ആരോപണം അടിസ്ഥാനരഹിതമാണെന്നും എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലെന്നും തുഷാർ കൈരളി ന്യൂസിനോട് പറഞ്ഞു.
ബിജെപി നേതൃത്വവും ആരോപണം നിഷേധിച്ച് രംഗത്തെത്തി. തോല്‍വി ഭയന്നാണ് കെസിആറിന്‍റെ ആരോപണമെന്ന് ബിജെപി വക്താവ് കിഷന്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.