ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി 42കാരിയെ 25കാരന്‍ പീഡിപ്പിച്ചതായി പരാതി

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം 42കാരിയെ അനന്തരവന്‍ പീഡിപ്പിച്ചതായി പരാതി.
ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ഛാപിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി 25കാരന്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു. 42കാരി ചന്തയില്‍ പോയ സമയത്താണ് പീഡനം നടന്നത്. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു

ചന്തയില്‍ വിടാമെന്ന് 25കാരന്‍ അമ്മായിക്ക് വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ച് വാഹനത്തില്‍ കയറിയ 42കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. അബോധാവസ്ഥയിലായ 42കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News