Tutti Frutti:ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാന്‍ ഇത്ര എളുപ്പമോ!

വീട്ടില്‍ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി(Tutti Frutti). എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

പച്ച പപ്പായ – 500 ഗ്രാം
പഞ്ചസാര – 2 കപ്പ്
വാനില എസന്‍സ് – 1 ടീസ്പൂണ്‍
വെള്ളം – 7 കപ്പ്
ചുവപ്പു കളര്‍ – ആവശ്യത്തിന്
പച്ച കളര്‍ – ആവശ്യത്തിന്
ഓറഞ്ച് കളര്‍ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ച പപ്പക്കായ കുരുവും തൊലിയും കളഞ്ഞു ചെറിയ ക്യൂബ് ആക്കി മുറിച്ചെടുക്കുക. പച്ച പപ്പായ കഷ്ണങ്ങള്‍ നന്നായി കഴുകി ഒരു പാനില്‍ ഇടുക. ഇതിലേക്ക് 4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കാം. പപ്പായ പകുതി വേവ് ആകുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം. ഇനി പപ്പായ ഒന്ന് അരിച്ചെടുക്കാം. പപ്പായയിലെ വെള്ളം വാര്‍ന്നു വരുമ്പോഴേക്കും പഞ്ചസാര പാനി തയാറാക്കാം. അതിനായി ഒരു പാനിലേക്കു രണ്ടു കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര നന്നായി ഉരുക്കിയ ശേഷം നേരത്തെ അരിച്ചു വച്ച പപ്പായ കഷ്ണങ്ങള്‍ പഞ്ചസാര പാനിയിലേക്കു ചേര്‍ത്ത് കൊടുക്കുക. ഇനി പപ്പായ പഞ്ചസാരപാനിയില്‍ കിടന്നു നന്നായി വെന്തു വരണം അതോടൊപ്പം പഞ്ചസാരപ്പാനി ഒരു നൂല്‍ പരുവം ആകുകയും വേണം.

പഞ്ചസാര പാനി ഒരു നൂല്‍ പരുവം ആയാല്‍ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഒരു ടീസ്പൂണ്‍ വാനില എസന്‍സ് പപ്പായയിലേക്കു ചേര്‍ത്ത് ഒന്ന് യോജിപ്പിച്ചു കൊടുക്കണം .ഈ പപ്പായ പഞ്ചസാര പാനിയോട് കൂടി 3 ബൗളിലേക്കും ഒരേ അളവില്‍ ചേര്‍ത്ത് കൊടുക്കാം. ഇനി ഓരോ ബൗളിലും ഓരോ കളര്‍ ചേര്‍ത്തു യോജിപ്പിക്കാം. 12 മണിക്കൂര്‍ ഇത് ഒന്ന് സെറ്റാക്കാന്‍ മാറ്റിവയ്ക്കാം. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ പപ്പക്കായ നല്ല കളറായി കിട്ടും.

ഇനി 3 പാത്രങ്ങള്‍ ടിഷ്യു പേപ്പര്‍ വച്ച് എടുത്തു വയ്ക്കാം. ഓരോ പാത്രത്തിലേക്കും ഓരോ കളര്‍ പപ്പായ ചേര്‍ത്ത് നിരത്തി കൊടുക്കണം (പഞ്ചസാരപ്പാനി ഇല്ലാതെ വേണം പപ്പായ കഷ്ണങ്ങള്‍ ടിഷ്യു പേപ്പറില്‍ ഇട്ടു കൊടുക്കാന്‍ ) ടിഷ്യു പേപ്പര്‍ പപ്പായ കഷണങ്ങളില്‍ ഉള്ള പഞ്ചസാര പാനി എല്ലാം വലിച്ചെടുത്തു കഷ്ണങ്ങള്‍ ഡ്രൈ ആയി കിട്ടും .(പെട്ടെന്ന് ഡ്രൈ ആയി കിട്ടാന്‍ ഒന്ന് വെയിലത്ത് വച്ചാല്‍ മതി) പപ്പായ കഷ്ണങ്ങള്‍ ഡ്രൈ ആയി വന്നാല്‍ ട്യൂട്ടി ഫ്രൂട്ടി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News